'അവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണം; ഇത് എന്റെ ഉത്തരവാണ്'; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

പൗരത്വ നിയമഭ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന് കേന്ദ്ര റയില്‍വെ സഹമന്ത്രി സുരേഷ് അംഗഡി
'അവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണം; ഇത് എന്റെ ഉത്തരവാണ്'; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ നിയമഭ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന് കേന്ദ്ര റയില്‍വെ സഹമന്ത്രി സുരേഷ് അംഗഡി. ' റയില്‍വെ അടക്കമുള്ള പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ആ നിമിഷം വെടിവയ്ക്കണം. ഇത് മന്ത്രിയെന്ന നിലയില്‍ എന്റെ ഉത്തരവാണ്'-മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രക്ഷോഭം നടത്തുന്നവര്‍ വ്യാപകമായി ട്രെയിനുകള്‍ കത്തിക്കുയും റെയില്‍വെ പാളങ്ങള്‍ നശിപ്പിക്കുയും ചെയ്തിരുന്നു. അസമിലും ബംഗാളിലും നിരവധി ട്രെയിനുകള്‍ പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കി, ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം വന്നിരിക്കുന്നത്. 

അതിനിടെ, എത്ര പ്രതിഷേധം നടത്തിയാലും നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പുതിയ നിയമത്തെ എത്രത്തോളം എതിര്‍ക്കാമോ അത്രയും എതിര്‍ക്കാം. എന്നാലും നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. എന്തുവന്നാലും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ആരുടെയും പൗരത്വം നഷ്ടപ്പെടില്ല. നിയമം നടപ്പാക്കുന്നത് എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ നെഹ്‌റുലിയാഖത്ത് കരാറിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com