ഡാമിലെ നിരോധിത മേഖലയില്‍ സിനിമാതാരങ്ങള്‍ക്കൊപ്പം മന്ത്രിപുത്രിയുടെ ഫോട്ടോഷൂട്ട്, വിവാദം, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2019 12:37 PM  |  

Last Updated: 18th December 2019 12:37 PM  |   A+A-   |  

 

ഭുവനേശ്വര്‍ :അണക്കെട്ടിലെ നിരോധിത മേഖലയില്‍ മന്ത്രി പുത്രി നടത്തിയ ഫോട്ടോഷൂട്ട് വിവാദമായി. മൂന്നു സിനിമാതാരങ്ങള്‍ക്കൊപ്പമായിരുന്നു മന്ത്രിപുത്രിയുടെ വിവാദ ഷൂട്ട്.  ഒഡിഷയിലെ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന്റെ മകള്‍ ദീപാലി ദാസ് ആണ് ഷോട്ടോഷൂട്ടിലൂടെ വിവാദത്തിലായത്.

ഹിരാകുഡ് ഡാമിന്റെ നിരോധിത മേഖലയിലെത്തിയ ദീപാലി ദാസ് സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ പ്രകൃതി മിശ്ര, എലിന സാമന്‍ട്രൈ, ഫാഷന്‍ ബ്ലോഗര്‍ ലോവീന നായിക് തുടങ്ങിയവര്‍ക്കൊപ്പം ഡാമിന്റെ നിരോധിത മേഖലയിലെത്തി ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി. ഇവ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

ദൃശ്യങ്ങള്‍ തരംഗമായതോടെ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ചുകൊണ്ട് ചിലര്‍ രംഗത്തുവന്നു.  സംഭവം വിവാദമായതോടെ സംബല്‍പുര്‍ എസ് പി ഹിരാകുഡ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറോട് വിശദീകരണം തേടിയിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംബല്‍പൂര്‍ എസ്പി കന്‍വര്‍ വിശാല്‍ സിങ് അറിയിച്ചു.