'പൗരത്വത്തില്‍ കത്തി' രാജ്യം, മൂന്ന് പാകിസ്ഥാനി യുവാക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കഴിഞ്ഞ ബുധനാഴ്ച പാകിസ്ഥാന്‍കാരിയായ മുസ്ലിം വനിത ഹസീന ബെന്നിന് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ പൗരത്വം അനുവദിച്ചുനല്‍കിയിരുന്നു
'പൗരത്വത്തില്‍ കത്തി' രാജ്യം, മൂന്ന് പാകിസ്ഥാനി യുവാക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : ദേശീയ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭം രാജ്യത്ത് ശക്തി പ്രാപിക്കുന്നതിനിടെ, മൂന്ന് പാകിസ്ഥാനി യുവാക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി സര്‍ക്കാര്‍. ഗുജറാത്തിലെ വാവാഡി ഗ്രാമത്തില്‍ താമസമാക്കിയ മൂന്ന് പാക് യുവാക്കള്‍ക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ പൗരത്വം നല്‍കിയത്.

ഹര്‍സിങ് സോധ, സരൂപ് സിങ്, സോധ, പര്‍ബത് സിങ് സോധ എന്നിവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. രാജ്‌കോട്ട് എംപി മോഹന്‍ കുണ്ടരിയ ഇന്ത്യന്‍ പൗരത്വം ഇവര്‍ക്ക് കൈമാറി.

കഴിഞ്ഞ ബുധനാഴ്ച പാകിസ്ഥാന്‍കാരിയായ മുസ്ലിം വനിത ഹസീന ബെന്നിന് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ പൗരത്വം അനുവദിച്ചുനല്‍കിയിരുന്നു. ഭര്‍ത്താവിന്‍രെ മരണശേഷമാണ് ഹസീന ഇന്ത്യയിലേക്ക് എത്തുകയായിരുന്നു ഇവര്‍. രണ്ടു വര്‍ഷം മുമ്പാണ് ഹസീന ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്.

ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹത ലഭിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു നിബന്ധനകള്‍ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ജനനം കൊണ്ടോ, വംശപരമ്പരയുടെ അടിസ്ഥാനത്തിലോ, രജിസ്‌ട്രേഷന്‍ മുഖേനയോ പൗരത്വത്തിന് അര്‍ഹതയുണ്ടാകും.  കൂടാതെ വിദേശികള്‍ക്ക് സ്വാഭാവിക നടപടിക്രമങ്ങള്‍ പാലിച്ചുള്ള പൗരത്വം നല്‍കല്‍, അതിര്‍ത്തികള്‍ സംയോജിപ്പിക്കുന്നതിലൂടെയുള്ള പൗരത്വം എന്നിവ വഴിയും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com