അലി​ഗഢിൽ വിസിയേയും രജിസ്ട്രാറെയും 'പുറത്താക്കി'; ജനുവരി അഞ്ചിന് മുൻപ് ഔദ്യോ​ഗിക വസതികൾ ഒഴിയണം!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2019 09:08 AM  |  

Last Updated: 23rd December 2019 09:08 AM  |   A+A-   |  

amu

 

ന്യൂഡൽഹി: അലി​ഗഢ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിനേയും രജിസ്ട്രാർ എസ് അബ്ദുൽ ഹമീദിനേയും സർവകലാശാല വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേർന്ന് പുറത്താക്കി. 

സർവകലാശാലയിലെ ഇന്റർനെറ്റ് വിലക്ക് ഞായറാഴ്ച പിൻവലിച്ചയുടനെയാണ് ഇരുവരേയും പുറത്താക്കുന്നതായി പ്രഖ്യാപിച്ച് വിദ്യാർത്ഥികളും അധ്യാപകരും പ്രസ്താവനയിറക്കിയത്. സർവകലാശാല തുറക്കുന്ന ജനുവരി അഞ്ചിന് മുൻപായി ഇരുവരും ഔദ്യോ​ഗിക വസതികൾ ഒഴിയണമെന്നാണ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. 

ഇരുവരും ക്യാമ്പസ് വിടുന്നതുവരെ അധ്യാപകരും വിദ്യാർത്ഥികളും ക്ലാസുകളും ജോലികളും ബഹിഷ്കരിക്കും. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ അലി​ഗഢ് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ യുപി പൊലീസ് അടിച്ചമർത്തിയതിൽ വിസിക്കും രജിസ്ട്രാറിനും പങ്കുണ്ടെന്നാരോപിച്ചായിരുന്നു പുറത്താക്കൽ.