ഉള്ളി ഇനി കരയിക്കില്ല; വില നേർ പകുതിയിലേക്ക്

വിളവെടുപ്പ് ആരംഭിക്കുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിപണിയിൽ വില കുറഞ്ഞു തുടങ്ങിയത്
ഉള്ളി ഇനി കരയിക്കില്ല; വില നേർ പകുതിയിലേക്ക്

മുംബൈ: രാജ്യത്ത് ഉള്ളി വില കുറയുന്നു. വിളവെടുപ്പ് ആരംഭിക്കുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിപണിയിൽ വില കുറഞ്ഞു തുടങ്ങിയത്. 

അതേസമയം കേരളത്തിൽ കാര്യമായ ചലനം വിലയിൽ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നുത്. കൂടുതൽ പുതിയ സ്റ്റോക്കുകൾ അടുത്ത ദിവസങ്ങളിൽ കേരളത്തിലടക്കം എത്തും.

മുംബൈയിൽ ഉള്ളിയുടെ ചില്ലറ വില കുറഞ്ഞ് കിലോയ്ക്ക് 80 രൂപയായി. മൊത്ത വില 55 നും 65 നും ഇടയിലാണ്. മുംബൈ തുറമുഖത്ത് 790 ടൺ ഉള്ളിയാണ് കഴിഞ്ഞ ദിവസം എത്തിയത്. ഇത് 57- 60 രൂപ നിരക്കിൽ ദില്ലിയിലേക്കും ആന്ധ്രയിലേക്കും ആണ് അയച്ചത്. എന്നാൽ, ഗതാഗത ചിലവടക്കം ചേരുമ്പോൾ കാര്യമായ വിലക്കുറവ് ഈ രണ്ട് വിപണികളിലും പ്രതീക്ഷിക്കുന്നില്ല.

ഉള്ളി വില കുതിച്ചുയർന്ന സാഹചര്യത്തിൽ 42,500 ടൺ ഉള്ളിയാണ് കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഇതുകൂടാതെ 12,500 ടൺ കൂടി ഇറക്കുമതി ചെയ്തത്.

എന്നാൽ, ജനുവരി അവസാനവാരമെങ്കിലും എത്താതെ ഉള്ളി വില കാര്യമായ രീതിയിൽ താഴില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com