ഉത്തര്‍പ്രദേശ് വെടിവെയ്പ്പ്; ഡിജിപിയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍, മരണം ഇരുപതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2019 03:36 PM  |  

Last Updated: 25th December 2019 03:36 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെയ്പ്പില്‍ ഇടപെട്ട് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് യുപി ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ സംസ്ഥാനത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ ആവശ്യപ്പൈട്ടിരിക്കുന്നത്.

സമരക്കാര്‍ക്ക് നേരൈ പൊലീസ് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്.

പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല എന്നായിരുന്നു പൊലീസ് നിലപാട്. അതേസമയം, പൊലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. ഫിറോസാബാദില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന് മരിച്ചത്.