ഒരു സൂചന മതി; പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കും; ഇത് മോദിയുടെ ഇന്ത്യ; പരാമര്‍ശവുമായി ബിജെപി നേതാവ്

ഇന്ന് രാജ്യം ഭരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്രുവോ ഗാന്ധിയോ അല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്
ഒരു സൂചന മതി; പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കും; ഇത് മോദിയുടെ ഇന്ത്യ; പരാമര്‍ശവുമായി ബിജെപി നേതാവ്


ചണ്ഡിഗഡ്: പൗരത്വനിയമഭേദഗതിയെയും പൗരത്വരജിസ്‌ട്രേഷനെയും എതിര്‍ക്കുന്നവരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കുമെന്ന് ബിജെപി എംഎല്‍എ. ഹരിയാണയിലെ കൈതാല്‍ എംഎല്‍എയും രാംഗുര്‍ജാറാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. 

ഇന്ന് രാജ്യം ഭരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്രുവോ ഗാന്ധിയോ അല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. അവരുടെ ഭാഗത്ത് നിന്ന് ഒരു സൂചന ലഭിച്ചാല്‍ ഇത്തരക്കാരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കുമെന്ന് എംഎല്‍എ പറഞ്ഞു. 

മന്‍മോഹന്‍ സിങ്ങിന്റെയോ, ജവഹര്‍ലാല്‍ നെഹ്രുവിന്റെയോ, ഗാന്ധിയുടെയോ ഇന്ത്യയല്ല, മോദിജിയുടെയും അമിത് ഷായുടെയും ഇന്ത്യയാണെന്ന് ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെയാണ് ഇയാള്‍ പരാജയപ്പെടുത്തിയത്. 

ഇപ്പോഴത്തെ നിയമഭേദഗതിയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് എതിര്‍പ്പുള്ളത്. കൂടുതല്‍ പേരും അനുകൂലിക്കുകയാണ്. മോദിയുടെ ഭാഗത്തുനിന്ന് അനുകൂലമായ സൂചന ലഭിച്ചാല്‍ ഒരു മണിക്കൂറിനുളളില്‍ എതിര്‍ക്കുന്നവരെ തുടച്ചുനീക്കുമെന്ന് ബിജെപി എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com