ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയില്‍ മണ്ണിട്ടു മൂടി ഗ്രാമവാസികള്‍; വിചിത്ര വിശ്വാസം, വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2019 11:42 AM  |  

Last Updated: 26th December 2019 11:42 AM  |   A+A-   |  

kalburgi-2

വിഡിയോ ചിത്രം

 

ബംഗളൂരു: മനുഷ്യനോളം തന്നെ പഴക്കമുണ്ട്, പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക്. ഗ്രഹണം തന്നെയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. സൂര്യ, ചന്ദ്ര ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട്  ലോകത്തിന്റെ പല ഭാഗത്തും പലവിധ വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്. 

കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വിചിത്രമായ രീതികളോടെയാണ് ഗ്രാമവാസികള്‍ സൂര്യ ഗ്രഹണത്തെ സ്വീകരിച്ചത്. ഗ്രഹണ സമയത്ത് ഇവര്‍ കൊച്ചുകുട്ടികളെ മണ്ണില്‍ കുഴിയുണ്ടാക്കി തല മാത്രം പുറത്തു കാണുന്ന രീതിയില്‍ ഇറക്കിനിര്‍ത്തി. ശേഷം മണ്ണിട്ട് മൂടുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് ചര്‍മ രോഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഇവരുടെ വിശ്വാസം. കുട്ടികള്‍ അംഗവൈകല്യമുള്ളവര്‍ ആയി മാറില്ലെന്നും അവര്‍ വിശ്വസിക്കുന്നു. 

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക.