'തുക്‌ഡെ തുക്‌ഡെ ഗാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായി'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ 

പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ ഒന്നും പറയാത്തവരാണ് പുറത്തിറങ്ങി ഭയപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്ന് അമിത് ഷാ
'തുക്‌ഡെ തുക്‌ഡെ ഗാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായി'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ ഒന്നും പറയാത്തവരാണ് പുറത്തിറങ്ങി ഭയപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.  കോണ്‍ഗ്രസും ദേശവിരുദ്ധരും തമ്മില്‍ ബന്ധമുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമത്തിന് പിന്നിലും ഇവരാണ്. അതിന് ഡല്‍ഹി ജനത തക്കതായ ശിക്ഷ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യതലസ്ഥാനത്തെ അതിക്രമങ്ങള്‍ക്ക് കാരണക്കാരും ഇവരാണ്. ഡല്‍ഹിയിലെ തുക്‌ഡെതുക്‌ഡെ ഗാങ്ങിനെ പാഠം പഠിപ്പിക്കാനുള്ള സമയമായെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു. ആരും ഒന്നും പറഞ്ഞില്ല. പാര്‍ലമെന്റിന് പുറത്തിറങ്ങിയതിനു പിന്നാലെ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com