ആദിവാസികള്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍ 

റായ്പൂരില്‍ ആദിവാസി നൃത്തമഹോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്തത്‌ 
ആദിവാസികള്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍ 

റായ്പൂര്‍: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി അദിവാസികള്‍ക്കൊപ്പം ആടിപ്പാടി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ന് രാവിലെ റായ്്പൂരില്‍  ആദിവാസി നൃത്തമഹോത്സവം ഉദ്ഘാടനം ചെയ്യാനായാണ് രാഹുല്‍ എത്തിയത്. ഉദ്ഘാടന ശേഷമാണ് രാഹുല്‍ അവര്‍ക്കൊപ്പം ആടിപ്പാടിയത്.

രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ചിലരാവട്ടെ രാഹുലിന്റെ നൃത്തം മൊബൈലില്‍ പകര്‍ത്തുന്നത് കാണാം. രാഹുലിന്റെ ആദിവാസി നൃത്തം സമൂഹമാധ്യമങ്ങളില്‍ ഇതിനകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com