സ്‌കൂളുകള്‍ ഇനി 'കോപരഹിതമേഖല'; ആനന്ദകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ സിബിഎസ്ഇ

'വിദ്യാര്‍ഥികളും അധ്യാപകരം കാണുമ്പോഴെല്ലാം പരസ്പരം പുഞ്ചിരിക്കണം, അധ്യാപകര്‍ വിദ്യാര്‍ഥികളോടും ചുറ്റുമുള്ളവരോടും സൗമ്യമായി സംസാരിക്കണം'
സ്‌കൂളുകള്‍ ഇനി 'കോപരഹിതമേഖല'; ആനന്ദകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ സിബിഎസ്ഇ

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ 'കോപരഹിതമേഖല'യാക്കാന്‍ പദ്ധതിയുമായി സിബിഎസ്ഇ. ആനന്ദകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതുവഴി ബോര്‍ഡ് ലക്ഷ്യമിടുന്നത്. കോപരഹിതമേഖലയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മാനേജ്‌മെന്റിനും സ്‌കൂള്‍ ലീഡര്‍മാര്‍ക്കും സിബിഎസ്ഇ അധികൃതര്‍ നിര്‍ദേശം നല്‍കി. 

അധ്യാപകരും വിദ്യാര്‍ഥികളും, മാനേജ്‌മെന്റും ഇതില്‍ പങ്കാളികളാകണമെന്ന് സിബിഎസ്ഇ കത്തില്‍ പറയുന്നു. ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആരോഗ്യമുള്ള മനസും കുട്ടികളുടെ സമഗ്ര വികസനത്തിന് ആവശ്യമാണ്. കുട്ടികള്‍ കോപരഹിതമനസിന് ഉടമകളാവുന്നതോടെ വീട്ടിലും അതിന്റെ ഗുണഫലങ്ങളുണ്ടാവുമെന്ന് സിബിഎസ്ഇ അധികൃതര്‍ പറയുന്നു. 

വിദ്യാര്‍ഥികളും അധ്യാപകരം കാണുമ്പോഴെല്ലാം പരസ്പരം പുഞ്ചിരിക്കണം, അധ്യാപകര്‍ വിദ്യാര്‍ഥികളോടും ചുറ്റുമുള്ളവരോടും സൗമ്യമായി സംസാരിക്കണം, ശ്വസനവ്യായാമവും ഏകാഗ്രതയും പരിശീലിപ്പിക്കണം, സെല്‍ഫോണുകളില്‍ നോക്കിയിരിക്കുന്നത് ഒഴിവാക്കണം എന്നിങ്ങനെയാണ് സ്‌കൂളുകളെ കോപരഹിത മേഖലയാക്കാന്നുതിനുള്ള നിര്‍ദേശങ്ങള്‍. 

കോപമില്ലാതാവുന്നതോടെ കുട്ടികള്‍ കൂടുതല്‍ ഉന്മേഷമുള്ളവരാകും. കോപമില്ലാതാകുന്നതുവഴി കുട്ടികളിലെ ഭയവും മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള പ്രവണതയും ഇല്ലാതെയാകുമെന്നാണ് വിലയിരുത്തല്‍. സ്‌കൂളിന്റെ പ്രവേശന ഭാഗങ്ങളിലും മറ്റും ഇത് കോപരഹിത മേഖല എന്നെഴുതി ബോര്‍ഡ് സ്ഥാപിക്കണം എന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com