15കാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി; കാല് തല്ലിയൊടിച്ചു; മകളെ തോളിലേറ്റി അച്ഛന്‍ ആശുപത്രിയിലേക്ക്; ദുരിതക്കാഴ്ച

ലൈംഗികപീഡനത്തിനിരയായ മകളെയും തോളിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന അച്ഛന്‍ ആരുടെയും കരളലിയിപ്പിക്കും 
15കാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി; കാല് തല്ലിയൊടിച്ചു; മകളെ തോളിലേറ്റി അച്ഛന്‍ ആശുപത്രിയിലേക്ക്; ദുരിതക്കാഴ്ച

ലക്‌നൗ: ലൈംഗിക പീഡനത്തിനിരയായ മകളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്ന അച്ഛന്‍. ആ കാഴ്ച ആരുടെയും കണ്ണ് നനയിപ്പിക്കും. രാജ്യത്തെ നടുക്കുന്ന ആ ദൃശ്യങ്ങള്‍ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടി വീട്ടില്‍ വെച്ചാണ് ക്രൂരമായി ബലാത്സംഗത്തിന് ഇരയായത്. 

അയല്‍വാസിയുടെ 19 വയസുകാരന്‍ മകനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തത്. രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ ഇയാള്‍ തല്ലിയൊടിക്കുകയും ചെയ്തു. ആ സമയത്ത് വീട്ടുകാര്‍ ആരും തന്നെയില്ലായിരുന്നു.

പിന്നാലെ കുട്ടിയുമായി പിതാവ് ആശുപത്രിയിലെത്തി. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ വീല്‍ച്ചെയറോ സ്ട്രച്ചറോ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെയാണ് അച്ഛന്‍ മകളെ പുറത്തിരുത്തി വൈദ്യപരിശോധനയ്്ക്ക് കൊണ്ടുപോയത്. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങളാണിത്. വിഡിയോ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com