പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടിത്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 08:12 PM  |  

Last Updated: 30th December 2019 08:12 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ വസതിയില്‍ തീപിടിത്തം. ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 7.25ഓടെയാണ് അഗ്നിബാധയുണ്ടായത്. ഒമ്പത് അഗ്നി ശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ചെറിയ തോതിലുള്ള തീപിടിത്തമാണ് സംഭവച്ചതെന്ന്് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.