ആനന്ദ് തെല്‍തുംദെയെ മോചിപ്പിക്കാന്‍ ഉത്തരവ്

ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റ് ചെയ്ത എഴുത്തുകാരുമും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനനന്ദ് തെല്‍തുംദെയെ മോചിപ്പിക്കാന്‍ പുനെ സെഷന്‍സ് കോടതിയുടെ നിര്‍ദേശം
ആനന്ദ് തെല്‍തുംദെയെ മോചിപ്പിക്കാന്‍ ഉത്തരവ്


പുനെ: ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റ് ചെയ്ത എഴുത്തുകാരുമും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനനന്ദ് തെല്‍തുംദെയെ മോചിപ്പിക്കാന്‍ പുനെ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. പുനെ പൊലീസാണ് ശനിയാഴ്ച പുലര്‍ച്ചെ തെല്‍തുംദെയെ അറസ്റ്റ് ചെയ്തത്. എല്‍ഗാര്‍ പരിഷത് കേസില്‍ മാവോയിസ്റ്റ് സംഘടനകളോട് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ നീക്കം.

ജാമ്യം തേടി കീഴ്‌ക്കോടതികളെ സമീപിക്കാന്‍ തെല്‍തുംദെയ്ക്ക് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയഴ്ച പുനെ ട്രയല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി. തെല്‍തുംദെയ്‌ക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞായിരുന്നു കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഇതേ തുടര്‍ന്നാണ് പുനെ പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കീഴ്‌ക്കോടതികളേയും ഹൈക്കോടതിയേയും സമീപിക്കാന്‍ സുപ്രീംകോടതി ഫെബ്രുവരി 11 വരെയാണ് തെല്‍തുംദെയ്ക്ക് സമയം അനുവദിച്ചത്.

ഭീമ കൊറേഗാവ് സംഭവങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുതി നോട്ടപ്പുള്ളിയായ തെല്‍തുംദെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനാണ് മുംബൈയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com