നിരാഹാര സമരം മൂന്നാം ദിനം പിന്നിട്ടു, അണ്ണാ ഹസാരെ അവശനിലയില്‍

എണ്‍പതുകാരനായ ഹസാരെയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ മെഡിക്കല്‍ സംഘം തയ്യാറായിട്ടില്ല
നിരാഹാര സമരം മൂന്നാം ദിനം പിന്നിട്ടു, അണ്ണാ ഹസാരെ അവശനിലയില്‍

മുംബൈ: അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ ആരോഗ്യ നില മോശമായി. നിരാഹാര സമരം മൂന്നാം ദിനം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ ലോക്പാലിന്റേയും, സംസ്ഥാനങ്ങളില്‍ ലോകായുക്തയുടേയും നിയമനം തേടിയും, രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുമാണ് നിരാഹാര സമരം. 

അണ്ണാഹസാരെയുടെ രക്തസമ്മര്‍ദ്ദവും, രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായി വെള്ളിയാഴ്ച അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. എന്നാല്‍ എണ്‍പതുകാരനായ ഹസാരെയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ മെഡിക്കല്‍ സംഘം തയ്യാറായിട്ടില്ല. 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും അണ്ണാ ഹസാരെ ആവശ്യപ്പെടുന്നു. പ്രാദേശിക ജനങ്ങളുടെ പിന്തുണയും ഹസാരെയ്ക്കുണ്ട്. ഹസാരെയുടെ ആവശ്യങ്ങള്‍ തള്ളുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രദേശിക ജനങ്ങള്‍ നിലപാടെടുക്കുന്നു. മുംബൈയില്‍ നിന്നും 215 കിലോമീറ്റര്‍ അകലെയുള്ള തന്റെ ജന്മഗ്രാമമായ റാളെഗണ്‍ സിദ്ധിയിലാണ് ഹസാരെ ബുധനാഴ്ച മുതല്‍ നിരാഹാര സമരമിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com