രാമവേഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍; കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു

ഫെബ്രുവരി മൂന്നിന് ബീഹാറില്‍ കോണ്‍ഗ്രസിന്റെ മെഗാ റാലിയോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ പുറത്തിറക്കിയത്. മൂടി നീട്ടി രാമവേഷത്തിലാണ് പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെ ചിത്രീകരിച്ചത്
രാമവേഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍; കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു

പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായി ചിത്രീകരിച്ച പാര്‍ട്ടി പോസ്റ്ററിനെതിരെ കേസെടുത്തു. പട്‌ന സിവില്‍ കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മദന്‍ മോഹന്‍ ജാ എന്നിവര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. 

ഫെബ്രുവരി മൂന്നിന് ബീഹാറില്‍ കോണ്‍ഗ്രസിന്റെ മെഗാ റാലിയോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ പുറത്തിറക്കിയത്. മൂടി നീട്ടി രാമവേഷത്തിലാണ് പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെ ചിത്രീകരിച്ചത്. 'അവര്‍ രാമ നാമം ജപിച്ചിരിക്കട്ടെ, താങ്കള്‍ സ്വയം രാമനാകു' എന്ന വാചകവും പോസ്റ്ററിലുണ്ട്. 

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിങും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പാര്‍ലമെന്റിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിലുണ്ട്. നേരത്തെ രാമനായി രാഹുലിനേയും രാവണനായി മോദിയേയും ചിത്രീകരിച്ച് രാജസ്ഥാനിലും കോണ്‍ഗ്രസ് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.പോസ്റ്ററിനെതിരെ ഭരണകക്ഷിയായ ജെഡിയുവും രംഗത്തെത്തിയിരുന്നു. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിന്റെ നാണം കെട്ട നീക്കമാണ് ഇത്തരം പോസ്റ്ററുകളെന്നായിരുന്നു ജെഡിയുവിന്റെ ആക്ഷേപം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com