സിബിഐ ഡയറക്ടര്‍: പട്ടികയില്‍ മൂന്നു പേര്‍, ഖാര്‍ഗെയുടെ നിര്‍ദേശം തള്ളി; നിയമനം ഇന്ന് 

മൂന്നു പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടങ്ങിയ നിയമനാധികാര സമിതിയുടെ പരിഗണനയില്‍ ഉള്ളത്
സിബിഐ ഡയറക്ടര്‍: പട്ടികയില്‍ മൂന്നു പേര്‍, ഖാര്‍ഗെയുടെ നിര്‍ദേശം തള്ളി; നിയമനം ഇന്ന് 

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ ഇന്നു പ്രഖ്യാപിച്ചേക്കും. മൂന്നു പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടങ്ങിയ നിയമനാധികാര സമിതിയുടെ പരിഗണനയില്‍ ഉള്ളത്. ഇതില്‍ ഖാര്‍ഗെയുടെ എതിര്‍പ്പു തള്ളി ഇന്നു ചേരുന്ന സമിതി തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനികാന്ത് മിശ്ര, എസ്എസ് ദേസ്വാള്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ുള്ളത്. ഇതില്‍ ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന ആവശ്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മൂന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. പ്രധാനമന്ത്രിയെയും ഖാര്‍ഗെയെയും കൂടാതെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയാണ് സമിതിയിലുള്ളത്.

1984 ബാച്ച് ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് ഇപ്പോള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റയ്ൂട്ട് ഒഫ് ക്രിമിനോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സസ് തലവനാണ്. ഇതേ കേഡറില്‍ പെട്ട രജനികാന്ത് മിശ്ര ബിഎഎസ്എഫ് മേധാവിയും ഹരിയാന കേഡറിലെ എസ്എസ് ദേസ്വാള്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലുമാണ്.

സിബിഐ ഡയറക്ടര്‍ നിയമനം നീണ്ടുപോവുന്നതിനെ ഇന്നലെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. സിബിഐ പോലൊരു സംവിധാനം ഇടക്കാല ഡയറക്ടറുമായി മുന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്ന വിമര്‍ശനമാണ് സുപ്രിം കോടതി മുന്നോട്ടുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com