രാഹുലിന്റെ മെഗാ റാലി ഇന്ന് പട്‌നയില്‍; അഞ്ച് മുഖ്യമന്ത്രിമാര്‍ അണിനിരക്കും

ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റുസഖ്യകക്ഷി നേതാക്കളും റാലയിയില്‍ പങ്കെടുക്കും
രാഹുലിന്റെ മെഗാ റാലി ഇന്ന് പട്‌നയില്‍; അഞ്ച് മുഖ്യമന്ത്രിമാര്‍ അണിനിരക്കും

പട്‌ന: ഗാന്ധി മൈതാനിയില്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് റാലിയില്‍ പാര്‍ട്ടി മുഖ്യമന്ത്രിമാരും അണിനിരക്കും. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിന് നാന്ദികുറിക്കുന്ന റാലി പാര്‍ട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.

നഗരമെമ്പാടുമുയര്‍ന്ന ബാനറുകളിലും ബോര്‍ഡുകളിലും രാഹുലിനെ കൂടാതെ പ്രിയങ്കയുടെ ചിത്രവുമുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റുസഖ്യകക്ഷി നേതാക്കളും റാലയിയില്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ണായകശക്തിയാണെന്ന സന്ദേശവുമായാണ് പാര്‍ട്ടി മുഖ്യമന്ത്രിമാരായ  കമല്‍നാഥ്, അശോക് ഗെലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ഭൂപേഷ് ബാഗല്‍, നാരയണസ്വാമി എന്നിവര്‍ എത്തുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഹാറിലെ നാല്‍പ്പത് സീറ്റില്‍  13 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബാക്കി സീറ്റ് സഖ്യകക്ഷിയായ ആര്‍ജെഡിക്കായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com