മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവ്; ശിക്ഷ ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇനി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവും 10,000 രൂപ പിഴയുമാണ്
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവ്; ശിക്ഷ ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി; മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഇനി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവും 10,000 രൂപ പിഴയുമാണ്. നിലവിലെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ട് നിയമഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിലവില്‍ മൂന്ന് മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. 

ജീവനാംശപരിധി നിശ്ചയിച്ചതിലും മാറ്റം വരും. 10000 രൂപ വരെ എന്നത് ഒഴിവാക്കി രക്ഷിതാക്കളുടെ മാന്യമായ ജീവിതവും ആവശ്യവും മക്കളുടെ സാമ്പത്തിക ശേഷിയും മാനദണ്ഡമായി നിശ്ചയിക്കാനാണ് തീരുമാനം. ഇതടക്കം 2007 ലെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കരട് രേഖ സാമൂഹ്യനീതി മന്ത്രാലയം തയാറാക്കി. 

നിലവിലെ നിയമത്തില്‍ മക്കള്‍ എന്ന നിര്‍വചനത്തിലും മാറ്റമുണ്ട്. ദത്തെടുത്തവര്‍, രണ്ടാം വിവാഹത്തിലെ മക്കള്‍, മരുമക്കള്‍ തുടങ്ങിയവര്‍ക്ക് എല്ലാംം പരിപാവന ചുമതലയുണ്ടാകും. ഭക്ഷണം, താമസം, ചികിത്സ എന്നിവയ്ക്ക് പുറേേമ അവര്‍ക്ക് സുരക്ഷയും ഉറപ്പുവരുത്തണം. മുതിര്‍ന്ന് പൈരന്മാര്‍ക്ക് വൈദ്യസഹായം, പൊലീസ് സഹായം, എന്നിവയ്ക്ക് ബന്ധപ്പെടാനും പരാതി നല്‍കാനും കഴിയുന്ന ഹെല്‍പ്പ്‌ലൈന്‍ സംസ്ഥാന സര്‍ക്കാന്‍ സജ്ജമാക്കണം. കത്തായോ ഇ മെയിലായോ പരാതി നല്‍കാനുമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com