കൊൽക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാൻ അഞ്ചം​ഗ സിബിഐ സംഘം ; ചോദ്യംചെയ്യൽ വെള്ളിയാഴ്ചയെന്ന് സൂചന

ഡി​എ​സ്പി ത​ഥാ​ഗ​ത ബ​ർ​ധ​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള അ​ഞ്ചം​ഗ സി​ബി​ഐ സം​ഘ​മാ​ണ് രാ​ജീ​വ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യുക
കൊൽക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാൻ അഞ്ചം​ഗ സിബിഐ സംഘം ; ചോദ്യംചെയ്യൽ വെള്ളിയാഴ്ചയെന്ന് സൂചന

കൊ​ൽ​ക്ക​ത്ത: പശ്ചിമബം​ഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊ​ൽ​ക്ക​ത്ത സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള സം​ഘ​ത്തെ സി​ബി​ഐ നി​യോ​ഗി​ച്ചു. ഡി​എ​സ്പി ത​ഥാ​ഗ​ത ബ​ർ​ധ​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള അ​ഞ്ചം​ഗ സി​ബി​ഐ സം​ഘ​മാ​ണ് രാ​ജീ​വ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യുക. വെ​ള്ളി​യാ​ഴ്ച മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോം​ഗി​ൽ ചോ​ദ്യംചെ​യ്യ​ൽ ന​ട​ക്കുമെന്നാണ് സൂചന. 

ശാ​ര​ദാ, റോ​സ്‌​വാ​ലി ചി​ട്ടി​ത​ട്ടി​പ്പ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെളിവുകൾ ശേഖരിക്കുന്നതിനാണ് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. കേസ് നേരത്തെ അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. എന്നാൽ കേസിലെ സുപ്രധാന തെളിവുകളായ ഡയറി, പെൻഡ്രൈവ് തുടങ്ങിയവ രാജീവ് കുമാർ പ്രധാന പ്രതിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ തെളിവുകൾ സിബിഐക്ക് കൈമാറാതെ മുക്കിയെന്നാണ് സിബിഐ ആരോപിക്കുന്നത്. 

തട്ടിപ്പുമായി ബന്ധമുള്ള തൃണമൂൽ കോൺ​ഗ്രസ് നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് രാജീവ് കുമാർ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതെന്നും സിബിഐ വാദിക്കുന്നു. രാ​ജീ​വ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ആ​വ​ശ്യം സുപ്രിം കോ​ട​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ കോടതി വിലക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സംഘർഷാവസ്ഥ പരി​ഗണിച്ച് നിഷ്പക്ഷ സ്ഥലമായ മേഘാലയയിലെ ഷില്ലോം​ഗിൽ വെച്ച് ചോദ്യം ചെയ്യാമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. 

കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ഞാ​യ​റാ​ഴ്ച വൈ​കീട്ട് എ​ത്തി​യ സി​ബി​ഐ സം​ഘ​ത്തെ പൊ​ലീ​സ് ത​ട​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​യാ​ണ് കേ​ന്ദ്ര​വും ബം​ഗാ​ൾ സ​ർ​ക്കാ​രും ത​മ്മിൽ ഏറ്റമുട്ടലിലേക്ക് എത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധ ധർണ നടത്തുകയും ചെയ്തു. ഇതേത്തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ സിബിഐ സുപ്രിംകോടതിയിൽ ഹർജി നൽകുകയായിരുന്നു. പൊലീസിന്റെ നടപടി കോടതി അലക്ഷ്യമാണെന്നും സിബിഐ വാദിച്ചു. കോടതി അലക്ഷ്യ കേസിൽ കോടതി സർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com