പാന്‍ നമ്പറിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണം: ആവര്‍ത്തിച്ച് സുപ്രിംകോടതി 

പാന്‍ നമ്പറിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി
പാന്‍ നമ്പറിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണം: ആവര്‍ത്തിച്ച് സുപ്രിംകോടതി 

ന്യൂഡല്‍ഹി: പാന്‍ നമ്പറിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി. ആദായനികുതി നിയമത്തിലെ 139എഎ വകുപ്പ് ഉയര്‍ത്തിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിധി. ആധാറുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചാണ് സുപ്രിംകോടതി ഉത്തരവ്.

ആധാറിനെ പാനുമായി ബന്ധിപ്പിക്കാതെ തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 2018 ഫെബ്രുവരിയിലായിരുന്നു ഈ ഉത്തരവ്. ഇത് ചോദ്യം ചെയ്തുളള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിച്ചത്. ഇത് ആധാറുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി വരുന്നതിന് മുന്‍പുളളതാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിധേയമായിരിക്കും തങ്ങളുടെ ഉത്തരവെന്ന് ഡല്‍ഹി ഹൈക്കോടതി അന്ന് പറഞ്ഞിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആധാര്‍വിഷയത്തില്‍ സുപ്രിംകോടതിയുടെ പുതിയ ഉത്തരവ്.

വരുന്ന സാമ്പത്തികവര്‍ഷം നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.  സെപ്റ്റംബര്‍ 26നാണ് ആധാറിന്റെ ഭരണഘടന സാധുത ഉയര്‍ത്തി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെയ്ക്കുന്ന നടപടിയാണ് സുപ്രിംകോടതി അന്ന് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com