ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍; ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ റോബര്‍ട്ട് വാദ്ര

തുടര്‍ച്ചയായ രണ്ടാംദിവസമാണ് ബാദ്രയെ ഇന്ന് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍; ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുംമായ റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ബാദ്രയെ ഇന്ന് ചോദ്യം ചെയ്തത്. 11 മണിക്കൂര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി) വാദ്രയെ ചോദ്യം ചെയ്തു.

അതേസമയം, ചോദ്യം ചെയ്യലില്‍ ആരോപണങ്ങളെല്ലാം വാദ്ര നിഷേധിക്കുകയാണ് ചെയ്തത്. ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയും വാദ്രയുടെ അനന്തിരവനും തമ്മിലുള്ള ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം മുഴുവന്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി ലണ്ടനിലെ ഒന്‍പത് സ്ഥലങ്ങളിലായുള്ള ഭൂമി ബാദ്ര ബിനാമി വഴി വാങ്ങിയെന്നാണ് ഇഡി ആരോപിക്കുന്നത്. 

യു​പി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്ന 2005-2010 കാ​ല​ത്താ​ണ് ലണ്ടനിലെ ഭൂമി വാ​ങ്ങി​യ​തെ​ന്നും ആ​യു​ധ വ്യാ​പാ​രി​യാ​യ സ​ഞ്ജ​യ് ഭ​ണ്ഡാ​രി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ള്‍ വാ​ദ്ര അ​യ​ച്ച ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍, ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍ സ​ജീ​വ​മാ​യത് എന്നെല്ലാമാണ് വാ​ദ്രയുടെ വാദങ്ങൾ.  

കേ​സി​ല്‍ റോ​ബ​ര്‍​ട്ട് വാ​ദ്ര​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേറ്റിന് ചോ​ദ്യം ചെ​യ്യു​ന്ന​തിന് തടസമില്ല. എന്നാൽ ഫെ​ബ്രു​വ​രി 16 വ​രെ ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഡ​ല്‍​ഹി കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com