മോദി മൂര്‍ദാബാദ് വിളികള്‍ വേണ്ട: അണികളോട് രാഹുല്‍ ഗാന്ധി

രാഷ്ട്രീയ എതിരാളികള്‍ക്കു മൂര്‍ദാബാദ് വിളിക്കുന്നതില്‍നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മോദി മൂര്‍ദാബാദ് വിളികള്‍ വേണ്ട: അണികളോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികള്‍ക്കു മൂര്‍ദാബാദ് വിളിക്കുന്നതില്‍നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്തരം വാക്കുകള്‍ ബിജെപിയും ആര്‍എസ്എസും ഉപയോഗിക്കുന്നവയാണെന്നും കോണ്‍ഗ്രസുകാരുടെ സംസ്‌കാരം അതല്ലെന്നും രാഹുല്‍ പറഞ്ഞു.

റൂര്‍ക്കലയിലെ റാലിക്കിടെ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദി മൂര്‍ദാബാദ് എന്നു വിളിച്ചതു ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌നേഹത്തിലും അടുപ്പത്തിലുമാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും ഇത്തരം വാക്കുകള്‍ നമ്മള്‍ ഉപയോഗിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഇത്തരം വെറുപ്പിന്റെ പ്രചാരണം ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനാവുമെന്ന് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

''നരേന്ദ്രമോദിയെ മുഖഭാവത്തില്‍ തന്നെ വ്യത്യാസം വന്നിട്ടുണ്ട്. അത്രമാത്രം എതിര്‍പ്പാണ് മോദി നേരിട്ടുകൊണ്ടിരിക്കുന്നത്. '' - രാഹുല്‍ പറഞ്ഞു. റഫേല്‍, കിസാന്‍, മസ്ദൂര്‍, സ്ത്രീകള്‍ എല്ലാവരും മോദിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഇതു നമ്മള്‍ വെറുപ്പുകൊണ്ടു നേടിയെടുത്തതല്ല. സ്‌നഹത്തോടെയാണ് നമ്മള്‍ മോദിയെ ചോദ്യം ചെയ്തത്. അങ്ങനെ തന്നെ നമ്മള്‍ മോദിയെ തോല്‍പ്പിക്കുകയും ചെയ്യും- രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ രാഹുല്‍ സമാനമായ രീതിയില്‍ പ്രസംഗത്തിന് ഏറെ ചര്‍ച്ചയായിരുന്നു. ''നിങ്ങള്‍ എന്നെ വെറുക്കുന്നുണ്ടാവും, പപ്പു എന്നായിരിക്കും വിളിക്കുന്നത്. എന്നാല്‍ എനിക്കു നിങ്ങളോടു സ്‌നേഹവും ബഹുമാനവുമാണ്, കാരണം ഞാന്‍ കോണ്‍ഗ്രസുകാരനാണ്'' എന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനു പിന്നാലെയാണ് രാഹുല്‍ പ്രധാനമന്ത്രി മോദിയെ സീറ്റിനടുത്തേക്കു നടന്നുചെന്ന് ആലിംഗനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com