ജമ്മുകശ്മീരിലെ കുല്‍ഗ്രാമില്‍ കനത്ത മഞ്ഞുവീഴ്ച; ആറ് പൊലീസുകാരെയടക്കം പത്ത് പേരെ കാണാതെയായി

ആറ് പൊലീസുകാരേയും രണ്ട് ഫയര്‍വോഴ്‌സ് ജീവനക്കാരേയും, രണ്ട് നാട്ടുകാരേയുമാണ് കാണാതെയായത്
ജമ്മുകശ്മീരിലെ കുല്‍ഗ്രാമില്‍ കനത്ത മഞ്ഞുവീഴ്ച; ആറ് പൊലീസുകാരെയടക്കം പത്ത് പേരെ കാണാതെയായി

ശ്രീനഗര്‍: ശക്തമാകുന്ന മഞ്ഞുവീഴ്ച ജമ്മുകശ്മീരിലെ ജനജീവിതം ദുസഹമാക്കുന്നു. കുല്‍ഗ്രാമില്‍ വ്യാഴാഴ്ച പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ മഞ്ഞുവീഴ്ചയിലെ തുടര്‍ന്നെ പൊലീസുകാരെ കാണാതെയായി. ആറ് പൊലീസുകാരേയും രണ്ട് ഫയര്‍വോഴ്‌സ് ജീവനക്കാരേയും, രണ്ട് നാട്ടുകാരേയുമാണ് കാണാതെയായത്. 

ശ്രീനഗര്‍-ജമ്മു ദേശീയ ഹൈവേയില്‍ ജവഹര്‍ ടണലിലായിരുന്നു അപകടം. മഞ്ഞുവീഴ്ച ഉണ്ടാകുമ്പോള്‍ ഇരുപതോളം പേര്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. 10 പേര്‍ സുരക്ഷിതരായി പുറത്തെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുന്നു. 

ജമ്മു-ശ്രീനഗര്‍ ദേശീയ പാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. മഞ്ഞുവീഴ്ച ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വ്യാഴാഴ്ച 78 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവിടെ നിന്നുമുള്ള വിമാന സര്‍വീസും മുടങ്ങിയതോടെ ഐലീഗ് ക്ലബായ ഗോകുലം കേരള ടീം കശ്മീരില്‍ കുടുങ്ങി. റിയല്‍ കശ്മീരിനെതിരായ മത്സരത്തിനായിട്ടാണ് അവര്‍ കശ്മീരിലെത്തിയത്. 

ഗോകുലം കേരളയുടെ അടുത്ത മത്സരം ഐസ്വാള്‍ എഫ്‌സിക്കെതിരെയാണ്. കോഴിക്കോട്ടാണ് ഇത്. കശ്മീരില്‍ നിന്നുമുള്ള വിമാന സര്‍വീസ് എപ്പോള്‍ പുനഃസ്ഥാപിക്കാനാകുമെന്ന് വ്യക്തമായിട്ടില്ല. റിയല്‍ കശ്മീരിന് എതിരായ മത്സരത്തില്‍ ഗോകുലം ഒരു ഗോളിന് തോല്‍വി നേരിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com