രാമക്ഷേത്ര നിര്‍മ്മാണം: 21ന് തറക്കല്ലിടുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

അതേസമയം ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിയുന്നതുവരെ രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സമരം നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിക്ഷത്ത് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. 
രാമക്ഷേത്ര നിര്‍മ്മാണം: 21ന് തറക്കല്ലിടുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ന്യൂഡല്‍ഹി: ഫെബ്രുവരി 21ന് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് സാമുദായിക നേതാവ് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഇതിന്റെ ഭാഗമായി സ്വരൂപാനന്ദ സരസ്വതിയും സന്യാസിമാരടങ്ങുന്ന സംഘവും അയോധ്യയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 

അലഹബാദില്‍ കുംഭമേളയുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് 21ന് രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ ധര്‍മ്മസഭകള്‍ സംഘടിപ്പിച്ച് വിഎച്ച്പി കഴിഞ്ഞദിവസം കുംഭമേളയില്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിയുന്നതുവരെ രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സമരം നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിക്ഷത്ത് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. 

നാല് മാസത്തേക്ക് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്നും ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നുമായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com