ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല; പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ദൗത്യം;  പ്രിയങ്ക ഗാന്ധി

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ താന്‍ ഏറ്റെടുത്ത ചുമതല
ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല; പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ദൗത്യം;  പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ താന്‍ ഏറ്റെടുത്ത ചുമതല. തെരഞ്ഞടുപ്പ് പോരാട്ടം രാഹുലും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും പ്രിയങ്ക പറഞ്ഞു. ലഖ്‌നൗവില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.

താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ സജീവമാക്കുകയെ്ന്നതാണ് തന്റെ ദൗത്യം. താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ തനിക്ക് മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക പാര്‍്ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. കൂടാതെ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി മറ്റ് ഇടങ്ങളില്‍ കൂടി പ്രിയങ്ക സജീവമാകേണ്ട സാഹചര്യവും ഉണ്ട്. ഈ സാഹചര്യത്തില്‍ പ്രിയങ്കയെ പരമാവധി പ്രചാരണരംഗത്ത് സജീവമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ലഖ്‌നൗ, ഫൂല്‍പൂര്‍ മണ്ഡലങ്ങളില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലത്തില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ റായ്ബറേലിയില്‍ സോണിയ തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ യുപിയുടെ ചുമതലയാണ് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമേഠി, റായ് ബറേലിയും ഇതില്‍ ഉള്‍പ്പെടുന്നു. വാരാണസി, ലഖ്‌നൗ, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അലഹബാദ്, ബരബാങ്കി, കുശിനഗര്‍ തുടങ്ങിയ പ്രധാനമണ്ഡലങ്ങളും സോണിയയുടെ ചുമതലയില്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com