16-ാം ലോക്‌സഭയിലെത്തിയത് 133 ബില്ലുകള്‍; പ്രവര്‍ത്തനം അത്ര പോരെന്ന് സഭാരേഖകള്‍

1,615 മണിക്കൂറുകളാണ് ലോക്‌സഭ സമ്മേളിച്ചത്. എല്ലാ മുഴുവന്‍ സമയ സഭകളെക്കാളും 40 ശതമാനം കുറവാണ് ഇക്കുറിയുണ്ടായത്.
16-ാം ലോക്‌സഭയിലെത്തിയത് 133 ബില്ലുകള്‍; പ്രവര്‍ത്തനം അത്ര പോരെന്ന് സഭാരേഖകള്‍

ന്യൂഡല്‍ഹി: 16-ാം ലോക്‌സഭയുടെ പ്രവര്‍ത്തനം മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 2014 മുതല്‍ ഫെബ്രുവരി 2019 വരെയുള്ള കണക്കുകളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1,615 മണിക്കൂറുകളാണ് ലോക്‌സഭ സമ്മേളിച്ചത്.കഴിഞ്ഞ ലോക്‌സഭാ കാലത്ത് 1,938 മണിക്കൂറുകളായിരുന്നു. എല്ലാ മുഴുവന്‍ സമയ സഭകളെക്കാളും 40 ശതമാനം കുറവാണ് ഇക്കുറിയുണ്ടായത്.

പ്രവര്‍ത്തന സമയങ്ങളില്‍ സഭ തടസ്സപ്പെട്ട് ഈ സഭാകാലത്ത് കുറവായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.16 ശതമാനം സമയം മാത്രമാണ് ബഹളം കാരണം ലോക്‌സഭയ്ക്ക് നഷ്ടമായത്.

133 ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടതില്‍ ആറ് ശതമാനം ബില്ലുകളും അരമണിക്കൂറില്‍ താഴെ സമയം കൊണ്ട് പാസായി.25 ശതമാനം ബില്ലുകളെ റഫറല്‍ കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com