വിവരാവകാശ കമ്മീഷനെ രാഷ്ട്രീയവത്കരിക്കേണ്ട; സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം അനുവദിക്കില്ലെന്ന്‌ സുപ്രിംകോടതി

മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ യോഗ്യത വേണം. ബ്യൂറോക്രാറ്റുകള്‍ക്ക് പുറമേ മറ്റ് തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരെ കൂടി വിവരാവകാശ കമ്മീഷണര്‍മാരാ
വിവരാവകാശ കമ്മീഷനെ രാഷ്ട്രീയവത്കരിക്കേണ്ട; സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം അനുവദിക്കില്ലെന്ന്‌ സുപ്രിംകോടതി


ന്യൂഡല്‍ഹി:  വിവരാവകാശ കമ്മീഷനെ സര്‍ക്കാരിന് കീഴിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി നല്‍കി സുപ്രിംകോടതി. വിവരാവകാശ നിയമത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എ കെ സിക്രി, അബ്ദുല്‍ നാസര്‍,സുഭാഷ് റെഡ്ഡി എന്നിവര്‍ വ്യക്തമാക്കി. മുഖ്യവിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരെ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ യോഗ്യത വേണം. ബ്യൂറോക്രാറ്റുകള്‍ക്ക് പുറമേ മറ്റ് തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരെ കൂടി വിവരാവകാശ കമ്മീഷണര്‍മാരായി നിയമിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ഒഴിവുകള്‍ കൃത്യസമയത്ത് പരസ്യപ്പെടുത്തുകയും ആറുമാസത്തിനുള്ളില്‍ നികത്തുകയും വേണം. തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ പരസ്യമായി വേണം ചെയ്യാനെന്നും സുപ്രിംകോടതി വിധിച്ചു. 

വിവരാവകാശ പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, കമാന്‍ഡര്‍ ലോകേഷ് ബത്ര, അമരീത് ജോഹ്രി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. 23,500 ഓളം വിവരാവകാശങ്ങള്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടപ്പുണ്ടെന്ന് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്താനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com