പ്രതിമാസ മിനിമം വേതനം 9750 രൂപ; ദിവസം 375 രൂപയാക്കി ശുപാർശ

പ്രതിമാസം മിനിമം വേതനമായി 9750 രൂപ നിർദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു
പ്രതിമാസ മിനിമം വേതനം 9750 രൂപ; ദിവസം 375 രൂപയാക്കി ശുപാർശ

ന്യൂഡൽഹി: പ്രതിമാസം മിനിമം വേതനമായി 9750 രൂപ നിർദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. അതല്ലെങ്കില്‍ പ്രതിദിനം 375 രൂപ നിരക്കിലും വേതനം നല്‍കാമെന്നും സമിതി വ്യക്തമാക്കും. ഇതിന് പുറമെ നഗര പ്രദേശങ്ങളില്‍ മാസം 1430 രൂപ വീട്ടലവന്‍സായും നല്‍കണം. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇത് പിന്തുടരേണ്ടി വരും. വിവിധ മേഖലകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കൂലി നിശ്ചയിച്ചിരുന്നത്. തൊഴിലാളികളും യൂണിയനുകളും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ മിനിമം വേതനം കണക്കാക്കണം എന്നത്. ഗ്രാമ, നഗര മേഖലകളും പരിഗണിച്ചാണ് സമിതിയുടെ പുതിയ ശുപാര്‍ശ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com