തെരഞ്ഞടുപ്പ് മാറ്റിവെച്ചിട്ടായാലും പാക്കിസ്ഥാന് തിരിച്ചടി നല്‍കണം; കേന്ദ്രസര്‍ക്കാരിനോട് ബിജെപി മന്ത്രി

ലോക്‌സഭാ തെരഞ്ഞടുപ്പ് രണ്ട് മാസത്തേക്ക് മാറ്റിവെച്ചിട്ടായാലും സൈനികരുടെ ജീവത്യാഗത്തിന് പ്രതികാരം ചെയ്യണമെന്ന് മന്ത്രി ഗണപത് സിങ് വസാവ
തെരഞ്ഞടുപ്പ് മാറ്റിവെച്ചിട്ടായാലും പാക്കിസ്ഥാന് തിരിച്ചടി നല്‍കണം; കേന്ദ്രസര്‍ക്കാരിനോട് ബിജെപി മന്ത്രി

അഹമ്മദാബാദ്: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നെരെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഗുജറാത്ത് മന്ത്രി. ആസന്നമായ ലോക്‌സഭാ തെരഞ്ഞടുപ്പ് രണ്ട് മാസത്തേക്ക് മാറ്റിവെച്ചിട്ടായാലും സൈനികരുടെ ജീവത്യാഗത്തിന് പ്രതികാരം ചെയ്യണമെന്ന് മന്ത്രി ഗണപത് സിങ് വസാവ പറഞ്ഞു.

രാജ്യത്തെ 125 കോടി ജനങ്ങളും ആഗ്രഹിക്കുന്നത് പാക്കിസ്ഥാനെതിരെ സൈനികമായ തിരിച്ചടി നല്‍കണമെന്നാണ്. ഇതിന് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണം. ഗുജറാത്തില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ തിരിച്ചടി നല്‍കുമെന്ന് സിആര്‍പിഎഫ് അഭിപ്രായപ്പെട്ടിരുന്നു. ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ വീരമൃത്യും വരിച്ചത്. ജെയ്‌ഷേ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com