പുൽവാമ ഭീകരാക്രമണം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ; ആസൂത്രണം ചെയ്തത് പാക് സൈനിക ആശുപത്രിയിൽ വച്ച്

പുൽവാമ ഭീകരാക്രമണത്തിൽ കൂടുതൽ തെളിവുകളുമായി ഇന്ത്യ. ആക്രമണത്തിന് പിന്നിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹറാണെന്ന് തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
പുൽവാമ ഭീകരാക്രമണം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ; ആസൂത്രണം ചെയ്തത് പാക് സൈനിക ആശുപത്രിയിൽ വച്ച്

ശ്രീന​ഗർ: പുൽവാമ ഭീകരാക്രമണത്തിൽ കൂടുതൽ തെളിവുകളുമായി ഇന്ത്യ. ആക്രമണത്തിന് പിന്നിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹറാണെന്ന് തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മസൂദിന്റെ പങ്ക് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് വിവരം. 

പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള സൈനിക ആശുപത്രിയിൽ വച്ചാണ് ആസൂത്രണം നടത്തിയത്. ഇവിടെ ചികിത്സയിൽ കഴിയുന്ന മസൂദ് അസ്ഹർ പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം കശ്മീരിലെ ജെയ്ഷെ ക്യാമ്പിലേക്ക് അയച്ചു. സഹോദര പുത്രനെ കൊന്നതിന് പ്രതികാരം ചെയ്യണമെന്ന് ആ​ഹ്വാനം ചെയ്തായിരുന്നു ശബ്ദ സന്ദേശം. ആക്രമണത്തിന്റെ തെളിവുകൾ അന്താരാഷ്ട്ര ഏജൻസികൾക്ക് ഇന്ത്യ കൈമാറും. 

അതേസമയം പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഒഴിപ്പിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയുടെ മിന്നലാക്രമണം മുന്നിൽ കണ്ടാണ് പാക് നടപടിയെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. മലയാളി ജവാൻ വസന്തകുമാർ അടക്കം 40ഓളം സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. 350 കിലോഗ്രാം സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ദര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com