രാഹുല്‍ ഗാന്ധി വാക്കുപാലിച്ചു; ടാറ്റാ സ്റ്റീലിനുവേണ്ടി ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കി കോണ്‍ഗ്രസ് 

രാജ്യത്ത് ആദ്യമായി ആദിവാസിക്ക് അവകാശപ്പെട്ട ഭൂമി തിരികെ നല്‍കുന്ന സംസ്ഥാനമായി ചത്തീസ്ഗഡ് മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
രാഹുല്‍ ഗാന്ധി വാക്കുപാലിച്ചു; ടാറ്റാ സ്റ്റീലിനുവേണ്ടി ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കി കോണ്‍ഗ്രസ് 

റാഞ്ചി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭൂമിയേറ്റെടുക്കല്‍ ചട്ടം പ്രാബല്യത്തില്‍ വരുത്തുെമന്ന്  പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദിവാസികളുടെ മണ്ണും കാടും അവര്‍ക്ക് തന്നെ ലഭിക്കുന്നെന്ന് ഉറപ്പാക്കും. ചത്തീസ്ഗഡിലെ ബസ്തറില്‍ ആദിവാസി കര്‍ഷക അവകാശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഭൂമി തിരികെ നല്‍കലിന് തുടക്കമായിരുന്നു ബസ്തറിലെ ആദിവാസി കര്‍ഷക അവകാശ സമ്മേളനം. ആയിരത്തി എഴുന്നൂറ്റിയേഴ് ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ രേഖകളും കടമെഴുതിത്തള്ളല്‍ രേഖകളും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈമാറി. രണ്ടായിരത്തിയെട്ടില്‍ ടാറ്റാ സ്റ്റീല്‍ പദ്ധതിക്കു വേണ്ടി ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ തിരികെ നല്‍കിയത്. 

രാജ്യത്ത് ആദ്യമായി ആദിവാസിക്ക് അവകാശപ്പെട്ട ഭൂമി തിരികെ നല്‍കുന്ന സംസ്ഥാനമായി ചത്തീസ്ഗഡ് മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. വ്യവസായികളുടെ കടം എഴുതിത്തള്ളുന്ന മോദി കര്‍ഷകരുടെ കടത്തെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ മുന്‍ ബിജെപി സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്ന് പുതിയ സര്‍ക്കാര്‍ തെളിയിച്ചതായി രാഹുല്‍ പറഞ്ഞു. ടാറ്റാ പദ്ധതിയുടെ ഭൂമി ആദിവാസിക്ക് തിരികെ നല്‍കുമെന്ന വാഗ്ദാനം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബസ്തര്‍ മേഖലയില്‍ പത്തിലേറെ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. പത്ത് ഗ്രാമങ്ങളില്‍ നിന്നായി 1764.6 ഹെക്ടര്‍ ഭൂമിയാണ് കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com