ഇന്ത്യ അടിച്ചാല്‍ അതേരീതിയില്‍ തിരിച്ചടിക്കും; പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന് മേല്‍ കുറ്റമാരോപിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവണമെന്ന് ഇമ്രാന്‍ഖാന്‍
ഇന്ത്യ അടിച്ചാല്‍ അതേരീതിയില്‍ തിരിച്ചടിക്കും; പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. തെളിവുകളില്ലാതെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വിശ്വസനീയമായ തെളിവ് നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് ഇമ്രാന്‍ പറഞ്ഞു. കശ്മീരിലെ അശാന്തിക്ക് കാരണം പാക്കിസ്ഥാനല്ല. ഇന്ത്യ വിവേകപൂര്‍ണമായ തീരുമാനം എടുക്കണം.ഇന്ത്യ തിരിച്ചടിച്ചാല്‍ അതേരീതിയില്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെപാക് പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണമാണിത്. നിങ്ങള്‍ തുടക്കം മുതലെ പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പെ പാക്കിസ്ഥാന് മേല്‍ കുറ്റം ആരോപിക്കുകയാണ്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന് മേല്‍ കുറ്റമാരോപിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവണമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

സൗദി കീരിടാവകാശി പാക്കിസ്ഥാനിലുണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്.  പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ അതേരീതിയില്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com