ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നു; ഗുരുതര സുരക്ഷാവീഴ്ചയെന്ന് വിദഗ്ധര്‍ 

പ്രമുഖ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നു; ഗുരുതര സുരക്ഷാവീഴ്ചയെന്ന് വിദഗ്ധര്‍ 

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ആധാര്‍ നമ്പറുകള്‍ പ്രത്യക്ഷപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധാര്‍ നമ്പറുകള്‍ സുരക്ഷിതമാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് മോദി സര്‍ക്കാരിന് തലവേദനയാകും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ സംഭവിച്ചത് സുരക്ഷാവീഴചയാണെന്ന് പ്രമുഖ ഐടി സ്ഥാപനമായ ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിളില്‍ എല്ലാവര്‍ക്കും പരിശോധിക്കാന്‍ കഴിയുന്നവിധമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ആധാര്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.പേജ് ലോഗിന്‍ ചെയ്യാതെ തന്നെ ആധാര്‍ വിവരങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നത് സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആധാര്‍ നമ്പറുകള്‍ക്ക് പുറമേ ഉപഭോക്താക്കളുടെ പേരും വിവരങ്ങളും ഇതൊടൊപ്പം പ്രത്യക്ഷപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങുന്ന 11000 ഡീലര്‍മാരുടെ ഡേറ്റയാണ് ചോര്‍ന്നത്. ഏകദേശം 58 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നതായി ടെക് ക്രഞ്ച് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.യഥാര്‍ത്ഥ ആധാര്‍ നമ്പറുകളുമായി ഒത്തുനോക്കിയപ്പോള്‍ സമാനമായ റിസല്‍ട്ടാണ് ലഭിച്ചതെന്നും ടെക് ക്രഞ്ച് ചൂണ്ടിക്കാണിക്കുന്നു. 

എങ്ങനെയാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. എത്രനാള്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തായി എന്നതിനെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com