സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന്; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം 

 ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന്; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം 

ന്യൂഡല്‍ഹി: 2019ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.  ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. https://upsconline.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് പരീക്ഷ എഴുതാനുളള അടിസ്ഥാന യോഗ്യത. 2019 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.

100 രൂപയാണ് അപേക്ഷാ ഫീസ്.വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈന്‍ ഇടപാടിലൂടെയോ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com