പാല് തരുന്ന കൈക്ക് കൊത്തരുത്; പാക്കിസ്ഥാന്‍ സ്‌നേഹം അവസാനിപ്പിക്കൂ; മെഹ്ബൂബ മുഫ്ത്തിയോട് കേന്ദ്രമന്ത്രി

പാക്കിസ്ഥാനോടുള്ള സ്‌നേഹം അവസാനിപ്പിക്കാന്‍ മെഹബൂബ തയ്യാറാവണം - ജീവിക്കുന്നത് ഇന്ത്യയിലാണ്- പാല് തരുന്ന കൈയ്ക്ക് കൊത്തരുത്
പാല് തരുന്ന കൈക്ക് കൊത്തരുത്; പാക്കിസ്ഥാന്‍ സ്‌നേഹം അവസാനിപ്പിക്കൂ; മെഹ്ബൂബ മുഫ്ത്തിയോട് കേന്ദ്രമന്ത്രി


ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പാക്കിസ്ഥാനോടുള്ള സ്‌നേഹം അവസാനിപ്പിക്കാന്‍ മെഹബൂബ തയ്യാറാവണം മെഹബൂബ ജീവിക്കുന്നത് ഇന്ത്യയിലാണ്. അതുകൊണ്ട് കൂറ് കാണിക്കേണ്ടത് രാജ്യത്തോടാവണം. പാലുകൊടുത്ത കൈക്ക്  കടിക്കരുതെന്നും ഗിരിരാജ് സിങ് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അനുകൂല നിലപാടുമായി മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. പത്താന്‍കോട്ട് ആയാലും മുംബൈ ആയാലും പാകിസ്ഥാന് തെളിവ് നല്‍കുന്നതില്‍ കാര്യമില്ല. അവര്‍ ഒരിക്കലും നടപടിയെടുക്കുകയുമില്ല. പക്ഷേ, ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തില്‍ പുതിയ ആളാണ്. അയാള്‍ പുതിയ തുടക്കത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അയാള്‍ക്ക് ഒരു അവസരം നല്‍കണം. നമ്മള്‍ തെളിവ് നല്‍കണം അവരെന്താണ് ചെയ്യുന്നതെന്ന് നോക്കാമെന്നായിരുന്നു മുഫ്ത്തിയുടെ പ്രതികരണം

പാകിസ്ഥാന്‍ സഹായത്തോടെയാണ് ജെയ്ഷ മൊഹമ്മദ് പുല്‍വാമ ആക്രമണം നടത്തിയതെന്ന ആരോപണം പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. പ്രകോപനപരമായി പ്രതികരിച്ച ഇമ്രാന്‍ ഖാന്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഭീഷണി മുഴക്കി. സംഭവത്തില്‍ പാകിസ്ഥാന് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാകണം. ഇവ വിശ്വസനീയമാണെങ്കില്‍ തക്കതായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com