തെരുവില്‍ വെളിച്ചമില്ല; വഴിവിളക്ക് സ്ഥാപിക്കാന്‍ വൃക്ക വിറ്റ് പണം നല്‍കാമെന്ന് കൗണ്‍സിലര്‍

തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മേയര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്
തെരുവില്‍ വെളിച്ചമില്ല; വഴിവിളക്ക് സ്ഥാപിക്കാന്‍ വൃക്ക വിറ്റ് പണം നല്‍കാമെന്ന് കൗണ്‍സിലര്‍

ന്യൂഡല്‍ഹി; തന്റെ വൃക്ക വിറ്റു കിട്ടുന്ന പണം കൊണ്ട് തെരുവു വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. ബിജെപി ഭരിക്കുന്ന സൗത്ത് ഡല്‍ഹിയിലെ നഗരസഭാ കൗണ്‍സിലറായ വേദ് പാല്‍ ആണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തെരുവ് വിളക്ക് സ്ഥാപിക്കാന്‍ തന്റെ വൃക്ക ദാനം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് നഗരസഭാ മേയര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഗുരുഗ്രാമിന് സമീപമുള്ള ആയാ നഗറിലെ എംഎല്‍എയാണ് വേദ്പാല്‍. 

പ്രദേശത്തെ വഴികളില്‍ വെളിച്ചമില്ലെന്ന് ജനങ്ങള്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വൃക്ക വിറ്റ കാശുകൊണ്ട് വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍ രംഗത്തെത്തിയത്. 

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറാണെന്നാണ് വേദ് പാല്‍ ആരോപിക്കുന്നത്. .തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, അല്ലെങ്കില്‍ ആര്‍ക്കാണോ വൃക്ക ആവശ്യമുള്ളത് അക്കാര്യം അറിയിക്കണമെന്നും വേദ് പാല്‍ മേയര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com