കശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക നടപടി
കശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍


ശ്രീനഗര്‍ : കശ്മീരിലെ സോപോറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ സോപോര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക നടപടി. 

ലഷ്‌കര്‍ ഇ- തയ്ബയില്‍പ്പെട്ട മൂന്ന് ഭീകരര്‍ മേഖലയില്‍ സോപോറിലെ വാര്‍പോറയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് സംയുക്ത സൈനിക സഖ്യം പ്രദേശം വളയുകയായിരുന്നു.

രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, ജമ്മുകശ്മീര്‍ പൊലീസ് എന്നിവ സൈനിക ഓപ്പറേഷനില്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷാഭടന്മാരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com