എയ്‌റോ ഇന്ത്യ കാര്‍ പാര്‍ക്കിങ് ഏരിയയിലെ തീപിടിത്തതിന് കാരണം സിഗരറ്റ്; മുന്നൂറ് വാഹനങ്ങള്‍ കത്തി നശിച്ചു (വീഡിയോ)

എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ പാര്‍ക്കിങില്‍ ഏരിയയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന് പിന്നില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാമെന്ന് പ്രാഥമിക നിഗമനം
എയ്‌റോ ഇന്ത്യ കാര്‍ പാര്‍ക്കിങ് ഏരിയയിലെ തീപിടിത്തതിന് കാരണം സിഗരറ്റ്; മുന്നൂറ് വാഹനങ്ങള്‍ കത്തി നശിച്ചു (വീഡിയോ)

ബെംഗളൂരു: എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ പാര്‍ക്കിങില്‍ ഏരിയയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന് പിന്നില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാമെന്ന് പ്രാഥമിക നിഗമനം. പാര്‍ക്കിങ് മേഖയിലെ ഉണങ്ങിയ പുല്ലിലേക്ക് അണയാത്ത സിഗരറ്റ് കുറ്റി എറിഞ്ഞതാകാം കാരണം എന്നാണ് പൊലീസ് പറയുന്നത്. 

ഉണങ്ങിയ പുല്ലിലേക്ക് തീ പടര്‍ന്നതും കാറ്റുമാണ് അപകടത്തിന്റെ തീവ്രവത വര്‍ദ്ധിപ്പിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എംഎന്‍ റെഡ്ഢി പറഞ്ഞു. മുന്നോറോളം വാഹനങ്ങള്‍ തീപിടിത്തത്തില്‍ ഇതുവരെ നശിച്ചിട്ടുണ്ട്. തീ നിയന്ത്രണയമായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണ് തീപിടിത്തമുണ്ടായത്. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യോമസേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 

ഉച്ചയ്ക്ക് 12.17 ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു നിരയിലെ കാറുകള്‍ മാറ്റിയതോടെ ഇടയ്ക്ക് സ്ഥലം രൂപപ്പെട്ടതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തി നശിക്കാതെ രക്ഷപ്പെടുത്തിയെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ബെംഗളൂരു യെലഹങ്ക വിമാനത്താവളത്തിനു സമീപമാണ് തീപിടിത്തമുണ്ടായത്. എയ്‌റോ ഷോ നടക്കുന്നതിനാല്‍ നൂറോളം വിമാനങ്ങളാണ് ഇവിടെ എത്തിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com