സിന്ധു തേജസില്‍ പറക്കും, ചരിത്രം തീര്‍ത്തുകൊണ്ട്‌

എയ്‌റോ ഇന്ത്യ വ്യോമയാന പ്രദര്‍ശനത്തില്‍ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറന്നാവും സിന്ധു ചരിത്രം കുറിക്കുക
സിന്ധു തേജസില്‍ പറക്കും, ചരിത്രം തീര്‍ത്തുകൊണ്ട്‌

ബംഗളൂരു: കോര്‍ട്ടിലെ കളിയില്‍ നിന്നും ആകാശ പോരിലേക്ക് എത്തുകയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. ഇക്കുറി വേഷം സഹ പൈലറ്റിന്റേത്. എയ്‌റോ ഇന്ത്യ വ്യോമയാന പ്രദര്‍ശനത്തില്‍ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറന്നാവും സിന്ധു ചരിത്രം കുറിക്കുക. 

അന്തിമ ക്ലിയറന്‍സ് ലഭിച്ച് വ്യോമസേനയുടെ ഭാഗമായതിന് ശേഷം തേജസില്‍ പറക്കുന്ന ആദ്യ വനിതയാവും സിന്ധു. അത് മാത്രമല്ല, തേജസില്‍ കുതിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സിന്ധുവിന്റെ പേരിലേക്കെത്തും. തേജസില്‍ പറക്കാന്‍ സിന്ധു എത്തും എന്നതില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. 

എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ വനിതകള്‍ക്ക് ആദരവര്‍പ്പിച്ച് ശനിയാഴ്ച വനിതാ ദിനമായിട്ടാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് 12ടെ സിന്ധു തേജസ് പറപ്പിക്കാന്‍ എത്തും. തേജസിന്റെ ട്രെയ്‌നര്‍ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിള്‍സ്(പിവി)-5, പിവി-6 എന്നീ വിഭാഗങ്ങളില്‍ ഒന്നിലാവും സിന്ധു പറക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com