34 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാമെങ്കില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തെ തൂത്തെറിയാമെന്ന് മമത ബാനര്‍ജി

മോദിയുടെത് എല്ലാ നുണകള്‍ - ബംഗാളില്‍ ബിജെപിയെ പച്ചതൊടാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി
34 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാമെങ്കില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തെ തൂത്തെറിയാമെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: 34 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാമെങ്കില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തെ തൂത്തെറിയാമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.ഈ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം ബംഗാളില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കുക എന്നതാണ്. 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കും. ഓരോ പാര്‍ട്ടി അനുഭാവികളോടും തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഇതാണ്. പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ 42ല്‍ 42 സീറ്റുകള്‍ നേടാന്‍ നമുക്ക് കഴിയും. ഈയൊരു ഒറ്റകാര്യത്തില്‍ മാത്രമാവണം പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രദ്ധ. കൊല്‍ക്കത്തയില്‍ പാര്‍ട്ടി കോര്‍കമ്മറ്റിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ വ്യവസ്ഥ തകര്‍ത്തു. എല്ലാ അര്‍ത്ഥത്തിലും ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി മോദി ശ്രമിച്ചത്. ഇതിനായി വ്യാജവാര്‍ത്തകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പടെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്. മോദിയുടെത് എല്ലാം നുണയാണെന്നും മമത കുറ്റപ്പെടുത്തി.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുദ്ധക്കൊതി ഉണ്ടാക്കിയെടുക്കാനാണ് ഭീകരാക്രമണത്തിലൂടെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നത് രണ്ട് സഹോദരന്മാരാണെന്നും(അമിത് ഷാ, നരേന്ദ്രമോദി) അവരുടെ കൈകളില്‍ നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

പുല്‍വാമ ഭീകരാക്രമണത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാം അറിയാമായിരുന്നു. എന്നാല്‍ രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. സ്വേച്ഛാധിപത്യ സര്‍ക്കാരാണ് നരേന്ദ്രമോദിയുടെതെന്നും മമത ആരോപിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ പറ്റി  മോദി സര്‍ക്കാരിന് അറിവുണ്ടായിരുന്നു. അവിടെ ഇന്റലിജന്‍സ് സേവനം ലഭ്യമാണ്. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ സൈനികരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ല. രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുമമതാ ബാനര്‍ജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com