ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇനി ട്രയിനിലെ അടുക്കള കാണാം; യാത്രക്കാര്‍ക്ക് ഇനി റെയില്‍ദൃഷ്ടി

ട്രെയിന്‍ വിവരങ്ങള്‍ക്കു പുറമേ ഭക്ഷണം പാചകം ചെയ്യുന്ന പാന്‍ട്രികളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് വെബ് സൈറ്റ്
ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇനി ട്രയിനിലെ അടുക്കള കാണാം; യാത്രക്കാര്‍ക്ക് ഇനി റെയില്‍ദൃഷ്ടി

ന്യൂഡല്‍ഹി: ട്രയിന്‍ യാത്രക്കിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തില്‍ യാത്രക്കാരുടെ പരാതി വ്യാപകമായിരുന്നു. പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ഉണ്ടാക്കുന്നവയാണെന്നായിരുന്നു പ്രധാന പരാതി. ടോയ്‌ലറ്റുകളില്‍ നിന്ന് വെള്ളമെടുക്കുന്നതുള്‍പ്പെടയുള്ള ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇനി ട്രെയിനിലെ ഭക്ഷണം കഴിക്കും മുന്‍പ് അടുക്കളയുടെ വൃത്തിയും വെടിപ്പും കണ്ടു ബോധ്യപ്പെടാം. 'റെയില്‍ദൃഷ്ടി' എന്ന വെബ്‌സൈറ്റില്‍ ട്രെയിന്‍ വിവരങ്ങള്‍ക്കു പുറമേ ഭക്ഷണം പാചകം ചെയ്യുന്ന പാന്‍ട്രികളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് വെബ് സൈറ്റ് പരിഷ്‌കരിച്ചത്.

റെയില്‍വേയുടെ പ്രവര്‍ത്തന മികവും സുതാര്യതയും ഉറപ്പാക്കാന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണു സൈറ്റ് പുറത്തിറക്കിയത്. ട്രെയിന്‍ വൃത്തിഹീനമെങ്കില്‍ ചിത്രങ്ങള്‍ സഹിതം പരാതി നല്‍കാനുള്ള സൗകര്യവും  raildrishti.cris.org.in വെബ്‌സൈറ്റിലുണ്ട്. റെയില്‍വെ സംബന്ധിച്ച എല്ലാ വിവരങ്ങളും റെയില്‍ ദൃഷ്ടി വഴി യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. 

റെയില്‍വെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങളും പിയൂഷ് ഗോയല്‍ വിശദീകരിച്ചു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ്, ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com