പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബെംഗളൂരു: കമല്‍ഹാസനും രജനീകാന്തിനും പിന്നാലെ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുമെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചു. 

പുതുവര്‍ഷ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് പ്രകാശ് രാജ് സ്ഥാനാര്‍ഥിയാവുന്ന കാര്യം അറിയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരിക്കും മത്സരിക്കുക. 

പ്രകാശ് രാജിന്റെ ട്വീറ്റ് ഇങ്ങനെ; 

'ഏവര്‍ക്കും പുതുവത്സരാശംസകള്‍. പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്തം. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏതു മണ്ഡലമാണു തിരഞ്ഞെടുക്കുകയെന്നതു വരുംദിവസങ്ങളില്‍ അറിയിക്കും. പിന്തുണ വേണം'

സംഘപരിവാറിനും ബിജെപിക്കും എതിരായ നിലപാടുകള്‍ പലവട്ടം വ്യക്തമാക്കിയിട്ടുള്ള നടനാണ് പ്രകാശ് രാജ്. നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച പ്രകാശ് രാജ് കേരളത്തെയും ഇടതു രാഷ്ട്രീയ പാര്‍ട്ടികളെയും പലപ്പോഴും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com