വഴിയില്‍ നിന്ന് കിട്ടിയ കുഞ്ഞിന് മുലപ്പാല്‍ നല്‍കി വനിതാ കോണ്‍സ്റ്റബിള്‍; പിന്നാലെ അവാര്‍ഡും 

തനിക്കും ഒരു ചെറിയ കുഞ്ഞ് ഉള്ളതാണെന്നും അതുകൊണ്ടുതന്നെ കുഞ്ഞ് വിശന്ന കരയുകയാണെന്ന് മനസിലായതുകൊണ്ടാണ് മുലപാല്‍ നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു
വഴിയില്‍ നിന്ന് കിട്ടിയ കുഞ്ഞിന് മുലപ്പാല്‍ നല്‍കി വനിതാ കോണ്‍സ്റ്റബിള്‍; പിന്നാലെ അവാര്‍ഡും 

ഹൈദരാബാദ്: ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ രണ്ട് മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറായ വനിതാ കോണ്‍സ്റ്റബിളിന് അവാര്‍ഡ്. ഹൈദരാബാദ് പൊലീസ് കോണ്‍സ്റ്റബിള്‍ പ്രിയങ്കയാണ് അവാര്‍ഡിനര്‍ഹയായത്.

പ്രിയങ്കയുടെ ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ രവീന്ദറാണ് ആദ്യം കുഞ്ഞിനെ കണ്ടത്. ഓസ്മാനിയ ആശുപത്രിക്ക് സമൂപം ഉപേക്ഷിച്ച നിലയിലാണ് ഇയാള്‍ കുട്ടിയെ കണ്ടത്. ഉടന്‍തന്നെ  ഭാര്യയെ വിവരമറിയിക്കുകയായിരുന്നു രവീന്ദര്‍.ഭര്‍ത്താവിന്റെ ഫോണ്‍ ലഭിച്ചതും സ്ഥലത്തേക്കെത്തിയ പ്രിയങ്ക കുഞ്ഞിന് മുലകൊടുത്തു.

തനിക്കും ഒരു ചെറിയ കുഞ്ഞ് ഉള്ളതാണെന്നും അതുകൊണ്ടുതന്നെ കുഞ്ഞ് വിശന്ന കരയുകയാണെന്ന് മനസിലായതുകൊണ്ടാണ് മുലപാല്‍ നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു. കുഞ്ഞിന്റെ അമ്മയെ പിന്നീട് അന്വേഷിച്ച കണ്ടെത്തുകയും കുട്ടിയെ കൈമാറുകയുമായിരുന്നു. ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരൊക്കെയും സംഭവം അറിഞ്ഞതിന് പിന്നാലെ പ്രിയങ്കയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com