അയോധ്യ കേസ്: വാദം തുടങ്ങുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും 

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ എന്നു വാദം തുടങ്ങുമെന്ന് സുപ്രീം കോടതി ഇന്നു വ്യക്തമാക്കിയേക്കും
അയോധ്യ കേസ്: വാദം തുടങ്ങുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും 

ന്യൂഡല്‍ഹി:അയോധ്യ ഭൂമിതര്‍ക്ക കേസില്‍ എന്നു വാദം തുടങ്ങുമെന്ന് സുപ്രീം കോടതി ഇന്നു വ്യക്തമാക്കിയേക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്. എന്നു മുതല്‍ വാദം തുടങ്ങുമെന്നും ഏതു ബെഞ്ച് ആണെന്നും ജനുവരി ആദ്യവാരം തീരുമാനിക്കുമെന്ന് കോടതി കഴിഞ്ഞ ഒക്ടോബര്‍ 29ന് അറിയിച്ചിരുന്നു. 

കോടതി നടപടികള്‍ പൂര്‍ത്തിയായശേഷം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നാണ് ക്ഷേത്ര നിര്‍മാണ ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്‍കിയ മറുപടി. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍പക്ഷത്തു നിന്ന് പരസ്യപ്രസ്താവനകളിലൂടെ സമ്മര്‍ദമുണ്ട്. 

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു നല്‍കിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com