രാഹുലിനെതിരെ എഡിറ്റേഴ്സ് ​ഗിൽഡ്; മാധ്യമ പ്രവർത്തകക്കെതിരായ പരാമർശം ആശങ്കയുളവാക്കുന്നത് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയ വാർത്താ ഏജൻസി (എഎൻഐ) എഡിറ്റർ സ്മിത പ്രകാശിനെ വിമർശിച്ച കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കെതിരെ എഡിറ്റേഴ്സ് ​ഗിൽഡ്
രാഹുലിനെതിരെ എഡിറ്റേഴ്സ് ​ഗിൽഡ്; മാധ്യമ പ്രവർത്തകക്കെതിരായ പരാമർശം ആശങ്കയുളവാക്കുന്നത് 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയ വാർത്താ ഏജൻസി (എഎൻഐ) എഡിറ്റർ സ്മിത പ്രകാശിനെ വിമർശിച്ച കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കെതിരെ എഡിറ്റേഴ്സ് ​ഗിൽഡ്. മാധ്യമ പ്രവർത്തകക്കെതിരായ രാഹുലിന്റെ പരാമർശം ആശങ്കയുളവാക്കുന്നതാണെന്ന് ​എഡിറ്റേഴ്സ് ​ഗിൽഡ് പ്രതികരിച്ചു. 

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള രാഷ്ട്രീയ കക്ഷികളുടെ കടന്നുകയറ്റങ്ങൾ അനുവദിക്കില്ല. ഇത്തരം നീക്കങ്ങളെ മാധ്യമ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ​ഗിൽഡ് ചൂണ്ടിക്കാട്ടി. 

നേരത്തെ മാധ്യമ പ്രവർത്തകയെ വിമർശിച്ച രാഹുലിനെതിരെ ബിജെപിയും രം​ഗത്തെത്തിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏകാധിപതിയുടെ കൊച്ചുമകൻ മാധ്യമ പ്രവർത്തകയെ അധിക്ഷേപിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകയെ രാഹുൽ അന്യായമായി അധിക്ഷേപിച്ചതായി ബിജെപി എംപി അനുരാ​ഗ് ഠാക്കൂർ ലോക്സഭയിൽ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com