ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; നടപടി അപകടമുണ്ടാക്കി രക്ഷപ്പെടുന്നത് തടയാന്‍

വാഹനാപകടം ഉണ്ടാക്കുന്നവര്‍ ഡൂപ്ലിക്കേറ്റ് ലൈസന്‍സ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും
ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; നടപടി അപകടമുണ്ടാക്കി രക്ഷപ്പെടുന്നത് തടയാന്‍

ന്യൂഡല്‍ഹി; ആധാറിനെ ഫോണ്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സുമായും ബന്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിങ് ലൈസന്‍സുമായി ആധാറിനെ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതിലൂടെ വാഹനാപകടമുണ്ടാക്കി മുങ്ങുന്നവരെ കുടുക്കാനാകും. 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനില്‍ പങ്കെടുത്തുകൊണ്ടാണ് മന്ത്രി പറഞ്ഞത്.

വാഹനാപകടം ഉണ്ടാക്കുന്നവര്‍ ഡൂപ്ലിക്കേറ്റ് ലൈസന്‍സ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉള്ളതിനാല്‍ ഇത്തരക്കാര്‍ക്കു രക്ഷപ്പെടാനാവില്ല. 

കേന്ദ്രത്തിന്റെ 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയിലൂടെ നഗര-ഗ്രാമ വേര്‍തിരിവു കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.  123 കോടി ആധാര്‍ കാര്‍ഡ്, 121 കോടി മൊബൈല്‍ ഫോണ്‍, 44.6 കോടി സ്മാര്‍ട് ഫോണ്‍, 56 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ മുഖമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com