വിലയുടെ പത്ത് ശതമാനം മാത്രം മതി; ബ്രാഹ്മണയുവാക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാരുതി ഡിസയര്‍; വാ്ഗ്ദാനവുമായി ചന്ദ്രബാബുനായിഡു

വിലയുടെ പത്ത് ശതമാനം മാത്രം മതി - ബ്രാഹ്മണയുവാക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാരുതി ഡിസയര്‍ - വാ്ഗ്ദാനവുമായി ചന്ദ്രബാബുനായിഡു
വിലയുടെ പത്ത് ശതമാനം മാത്രം മതി; ബ്രാഹ്മണയുവാക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാരുതി ഡിസയര്‍; വാ്ഗ്ദാനവുമായി ചന്ദ്രബാബുനായിഡു


വിജയവാഡ: തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ടാക്‌സിയായോടിക്കാന്‍ സബ്‌സിഡി നിരക്കില്‍ മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ കാറുകള്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍.  ബ്രാഹ്മണ സമുദായത്തിലെ തൊഴില്‍ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലയുടെ 10% മാത്രം നല്‍കി കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ആന്ധ്രാ മുഖ്യന്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ വാഗ്ദാനം.  

ഇങ്ങനെ ആദ്യ ഘട്ടത്തില്‍ 50 ഡിസയര്‍ കാറുകളാണ് വിതരണം ചെയ്യുക. മൊത്തം രണ്ടു ലക്ഷം രൂപയോളമാണ് തൊഴില്‍രഹിതര്‍ക്കു കാര്‍ വാങ്ങാന്‍ സബ്‌സിഡിയായി അനുവദിക്കുക. കാര്‍ വിലയുടെ 10% ഉടമസ്ഥന്‍ നല്‍കണം. അവശേഷിക്കുന്ന തുക ആന്ധ്ര പ്രദേശ് ബ്രാഹ്മിന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വായ്പയായി അനുവദിക്കും. ഓരോ മാസവും സംസ്ഥാന സര്‍ക്കാരാണു വായ്പത്തവണകള്‍ അടയ്ക്കുക. 

2008ലായിരുന്നു  മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്റെ രൂപകല്പനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാന്‍ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയര്‍.  2012ല്‍ ടാക്‌സി സെഗ്മെന്റില്‍ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാന്‍ പതിപ്പിന്റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയര്‍ കാഴ്ച വെച്ചു. പുതിയ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ കെ സീരീസില്‍ പെട്ട 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനുകളോടെയാണു ഡിസയര്‍ ടൂര്‍ എത്തുന്നത്. 

സി എന്‍ ജി കിറ്റോടെയും കാര്‍ ലഭ്യമാണ്. പെട്രോള്‍ എന്‍ജിന് 82 ബി എച്ച് പിയോളം കരുത്തും 113 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍  74 ബി എച്ച് പി കരുത്തും 190 എന്‍ എം ടോര്‍ക്കും സൃഷ്!ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ഓപ്ഷനലായി  ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനും ലഭ്യമാണ്. എകദേശം 5.60 ലക്ഷം രൂപ മുതലാണ് കാറിന്റെ വില. 2017ല്‍ ഡിസയര്‍ ടൂറിന്റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 2017 മെയ് 16നാണ് പുതിയ ഡിസയറും വിപണിയിലെത്തി. എന്തായാലും ആദ്യ ഘട്ട വിതരണത്തിനായി അനുവദിച്ച 50 കാറുകളില്‍ 30 എണ്ണം ആന്ധ്ര സര്‍ക്കാര്‍ ഉടമസ്ഥര്‍ക്കു കൈമാറിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com