'സൗദിയില്‍ പോലും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാം, കേരളത്തില്‍ ഇതാണ് സ്ഥിതി; സമത്വവാദക്കാര്‍ എവിടെ?'

'സൗദിയില്‍ പോലും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാം, കേരളത്തില്‍ ഇതാണ് സ്ഥിതി; സമത്വവാദക്കാര്‍ എവിടെ?'
'സൗദിയില്‍ പോലും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാം, കേരളത്തില്‍ ഇതാണ് സ്ഥിതി; സമത്വവാദക്കാര്‍ എവിടെ?'

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് അച്ചടക്ക നടപടി നോട്ടീസ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും എംപിയുമായ മീനാക്ഷി ലേഖി. സൗദി അറേബ്യയില്‍ പോലും സ്ത്രീകള്‍ക്കു വണ്ടിയോടിക്കാന്‍ അനുമതി നല്‍കുമ്പോള്‍ കേരളത്തില്‍ ഒരു സ്ത്രീ ഡ്രൈവിങ് ലൈസന്‍സ് നേടി എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അച്ചടക്ക നടപടി നേരിടുകയാണെന്ന് മീനാക്ഷി ലേഖി വിമര്‍ശിച്ചു. 

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കു നോട്ടീസ് നല്‍കിയതിനെക്കുറിച്ചുള്ള ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് മീനാക്ഷി ലേഖിയുടെ കമന്റ്. സൗദിയില്‍ പോലും സ്ത്രീകള്‍ക്കു വണ്ടിയോടിക്കാന്‍ അനുമതി നല്‍കുന്നു. കേരളത്തില്‍ ഇതാണ് സ്ഥിതി. ഇടതുപക്ഷവും കോണ്‍ഗ്രസും നിശബ്ദരായ കാഴ്ചക്കാരായി നില്‍ക്കുകയാണ്. തുല്യതയ്ക്കു വേണ്ടി വാദിക്കുന്നവരെ എവിടെയും കാണാനില്ല- മീനാക്ഷി ലേഖി ട്വീറ്റില്‍ പറയുന്നു.


എഫ്.സി.സി സന്യാസ സഭാംഗവും വയനാട് ദ്വാരകയിലെ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിലെ അധ്യാപികയുമായ സിസ്റ്റര്‍ ലൂസിക്ക് ഇന്നലെയാണ് സഭാ നേതൃത്വം നോട്ടീസ് നല്‍കിയത്. പുസ്തകം പ്രസിദ്ധീകരിക്കല്‍, അഭിമുഖങ്ങള്‍ നല്‍കല്‍, കാര്‍ വാങ്ങല്‍, ലൈസന്‍സ് എടുക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എഫ്.സി.സി കോണ്‍ഗ്രിഗേഷനും അതുപോലെ സഭയ്ക്കും നാണക്കേടുണ്ടാക്കിയെന്നാണ് കത്തിലെ പ്രധാന ആരോപണം. പലവണ നേരിട്ട് സംസാരിക്കാനായി വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് ആലുവയിലെ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്നാല്‍, സഭാ ആസ്ഥാനത്ത് ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com