ഡല്‍ഹിയില്‍ ഷീല ദീക്ഷിത് കോണ്‍ഗ്രസ് അധ്യക്ഷ

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി മുതിര്‍ന്ന നേതാവ് ഷീല ദീക്ഷിത് ചുമതലയേറ്റു
ഡല്‍ഹിയില്‍ ഷീല ദീക്ഷിത് കോണ്‍ഗ്രസ് അധ്യക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി മുതിര്‍ന്ന നേതാവ് ഷീല ദീക്ഷിത് ചുമതലയേറ്റു. അജയ് മാക്കന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഷീലയുടെ സ്ഥാനാരോഹണം. 

ലോക്‌സഭ തെരഞ്ഞെടുപ്പിന് മൂന്നു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസില്‍ അധികാര മാറ്റങ്ങള്‍ നടക്കുന്നത്. 

ഡല്‍ഹി ഭരിക്കുന്ന എഎപിക്കും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ശതക്തമായ ബദലായി കോണ്‍ഗ്രസിനെ നയിക്കാന്‍ ഷീലയ്ക്ക് കഴിയുമെന്ന് സ്ഥാനമൊഴിഞ്ഞ അജയ് മാക്കന്‍ പറഞ്ഞിരുന്നു. മൂന്നു പ്രാവശ്യം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന എണ്‍പത് വയസ്സുള്ള ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയോട് ഏറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറി നില്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com